Welcome :)

Welcome :)

Monday, March 24, 2014

നിങ്ങളുടെ ഐഫോണ്‍, നിങ്ങളുടെ ആരോഗ്യം നോക്കുന്ന ഡോക്ടറുമാകും..!!

ന്യൂയോര്‍ക്ക്: ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്ന വ്യക്തിയുടെ ശാരീരിക ആരോഗ്യവിവരങ്ങള്‍ നിരീക്ഷിക്കാനും സൂക്ഷിക്കാനും സാധിക്കും, എന്നാല്‍ ഈ പ്രത്യേകതയെ കൂടുതല്‍ ഭംഗിയായി അടുത്ത ആപ്പിള്‍ ഐഫോണില്‍ നടപ്പിലാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹെല്‍ത്ത്ബുക്ക് എന്നാണ് ഈ പുതിയ അപ്ലികേഷന്‍റെ പേര് എന്നാണ് ചിത്രങ്ങള്‍ അടക്കം വിവരം പുറത്തുവിട്ട സ്ക്രീന്‍ഷോട്ട് ബൈ 9ടു05 മാക്ക് പറയുന്നത്. ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ആരോഗ്യവിവരങ്ങള്‍ ട്രാക്ക് ചെയ്യാനും സൂക്ഷിക്കാനും ഇതുവഴി സാധിക്കും. നിലവില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ റണ്‍സ്റ്റാറ്റിക്ക്, പെഡോട്രാക്ക് തുടങ്ങിയ ഉപയോക്താവിന്റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്ത് വിവരങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്ന ആപ്ലികേഷനുകള്‍ ഉണ്ട്. എന്നാല്‍ അതിനും അപ്പുറം പല പ്രത്യേകതകളും ഉള്ളതാണ് ആപ്പിളിന്‍റെ ഹെല്‍ത്ത് ബുക്ക് എന്നാണ് സ്ക്രീന്‍ഷോട്ട് ചിത്രങ്ങള്‍ പറയുന്നത്. ന്യൂട്രിഷ്യന്‍, ബ്ലഡ്ഷുഗര്‍, സ്ലീപ് പാറ്റേണ്‍ എന്നിവയോക്കെ ഹെല്‍ത്ത് ബുക്കില്‍ലഭിക്കും. ഒപ്പം തൂക്കംവരെ നിശ്ചയിക്കാം എന്നാണ് പറയുന്നത്. ഒപ്പം ഈ അപ്ലികേഷന്‍ അടുത്ത് തന്നെ ഇറങ്ങാന്‍ പോകുന്ന ഐവാച്ചിലും പ്രവര്‍ത്തിക്കും എന്ന് വാര്‍ത്തയുണ്ട്. source: Asianet news

No comments:

Post a Comment